വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ  സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ  സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക കുമ്മണ്ണൂർ  സ്വദേശിനി ഗ്രീഷ്‌മയ്ക്ക് ( 25 ) പരുക്കേറ്റു. 2.30 യോടെ കിടങ്ങൂരിൽ വച്ചായിരുന്നു അപകടം.

ഇന്നലെ വൈകിട്ട് ചുമന്ന പ്ലാവ് ഭാഗത്ത് വച്ച് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് മേവട സ്വദേശി ജോർജുകുട്ടി കുര്യന് (21) പരുക്കേറ്റു . ഇന്നലെ ഉണ്ടായ മറ്റൊരു അപകടത്തിൽ മേരിലാൻഡ് ഭാഗത്ത് വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്   മേലുകാവുമറ്റം സ്വദേശി റോഷൻ മാത്യു അലന് ( 21 ) പരുക്കേറ്റു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!