യുവതിയുടെ ഫ്ലാറ്റിലെത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കി…ഗുളിക കഴിക്കാൻ നിര്‍ബന്ധിച്ചു…

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷൻ. രാഹുൽ ഗര്‍ഭഛിദ്രം നടത്താൻ നിര്‍ബന്ധിച്ചതിന് തെളിവുകളുണ്ടെന്നും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. ഇന്നലെ നടന്ന വാദത്തിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്.

സുഹൃത്തിന്‍റെ കയ്യിൽ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക വാങ്ങി കഴിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ആദ്യം ഗുളിക വാങ്ങിയില്ലെന്നും ഡോക്ടറെ കാണാൻ പോകാമെന്നും സമ്മതിച്ചിരുന്നുവെന്ന മൊഴിയാണ് യുവതി നൽകിയത്. എന്നാൽ, ഡോക്ടര്‍ക്ക് പെണ്‍കുട്ടിയുടെ മാതാവിനെ പരിചയമുള്ളതിനാൽ അവരെ കാണാൻ പറ്റില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിന്‍റെ സുഹൃത്ത് ജോബി ഗുളികകള്‍ നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!