ഇസ്രയേലില്‍ വാഹനാപകടം; കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം

കോട്ടയം: ഇസ്രയേലിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു. തുരുത്തി മുട്ടത്തില്‍ ശരണ്യാ പ്രസന്നന്‍ (മാളു-34) ആണ് സംഭവത്തിൽ മരിച്ചത്. ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് അപകടമുണ്ടായത്.

ഇസ്രയേലില്‍ ഹോം നഴ്‌സാണ് ശരണ്യാ. കുറിച്ചി കല്ലുങ്കല്‍ പ്രസന്നന്റെയും ശോഭയുടെയും മകളാണ്. ഭര്‍ത്താവ്: വിഷ്ണു (കുവൈത്ത്). മക്കള്‍: എം.വി. വിജ്വല്‍, എം.വി. വിഷ്ണ. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!