തിരുവനന്തപുരം : ശബരിമല സ്വർണ കൊള്ള കേസിൽ മുൻ എംഎൽഎയും,ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാർ അറസ്റ്റിൽ
സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ്
ഇന്നുരാവിലെ എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിനായി എസ്ഐടി വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ പത്മകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോന്നി മുൻ എഎൽഎയും, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ പത്മകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ്.
2019ൽ ആണ് ദേവസ്വം ബോർഡ് പ്രസിഡൻ്റായി എ പത്മകുമാർ സേവനമനുഷ്ഠിച്ചത്.
2019 ഫെബ്രുവരി 26നാണ് സ്വർണത്തെ ചെമ്പാക്കി വാസു ഫയലെഴുതിയത്. തൊട്ടടുത്ത മാസം എ.പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് യോഗം ഈ ഫയലിന് അംഗീകാരം നൽകി. അങ്ങിനെയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി ചട്ടങ്ങൾ ലംഘിച്ച് കട്ടിളപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയതും സ്വർണം കവർന്നതും. അതിനാൽ വാസുവിന് സമാനമായ പങ്ക് പത്മകുമാറിനുമുണ്ടെന്ന് എസ്ഐടി കരുതുന്നത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാർ അറസ്റ്റിൽ
