പാമ്പാടി നെടുംകുഴി ബൈക്ക്  അപകടം;   ഒരാ കോത്തല സ്വദേശിയായ 19കാരൻ മരണത്തിന് കീഴടങ്ങി

പാമ്പാടി :  ഇന്നലെ രാത്രി ദേശീയ പാതയിൽ നെടുംകുഴി ഐഒസി ഗ്യാസ് ഏജൻസിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കുപറ്റിയ കോത്തല സ്വദേശിയായ അച്ചു അനിൽ (19) മരണത്തിന് കീഴടങ്ങി. അപകടത്തിൽ നാല് പേർക്കാണ് പരിക്കേറ്റത്.

ഇതിൽ രഞ്ജിത്ത് എന്ന യുവാവ് ഗുരുത പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
പരുക്കേറ്റവരെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച്
പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് തുടർ ചികിത്സക്ക് മാറ്റുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ പങ്ങട സ്വദേശി ജിജി ,കോത്തല സ്വദേശി നിഖിൽ എന്നിവർ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!