താരപ്രചാരകനായി എത്തിയ രാഹുലിനെ കോട്ടയത്ത് കോൺഗ്രസുകാർ തന്നെ അവഗണിച്ചു



കോട്ടയം: കോൺഗ്രസിൻ്റെ താരപ്രചാരകനായി പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്നലെ പ്രചാരണത്തിന് എത്തിയ രാഹുലിന് കോട്ടയത്ത് കോൺഗ്രസ് നേതൃത്വത്തിന് നിന്നും ഉണ്ടായത് കടുത്ത അവഗണന.

പത്തനംതിട്ടയിലെ രണ്ട് പരിപാടികൾ കഴിഞ്ഞ് കോട്ടയം ജില്ലയിൽ എത്തിയ രാഹുലിൻ്റെ ആദ്യ പരിപാടി പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാർഥി ചാണ്ടി ഉമ്മന് വേണ്ടി പാമ്പാടിയിൽ ആയിരുന്നു.  ബസ് സ്റ്റാൻഡിൽ ആയിരുന്നു പരിപാടി.

തുടർന്ന് അടുത്ത പരിപാടി കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന് വേണ്ടി കഞ്ഞിക്കുഴിയിൽ ആയിരുന്നു.
ഇവിടെ സജ്ജമാക്കിയ വേദി കണ്ടാൽ കോൺഗ്രസിന് സ്നേഹിക്കുന്ന സാധാരണ പ്രവർത്തകർ കണ്ണീർ വീഴ്ത്തും.
കാരണം, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിരേജിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുക എന്ന അജണ്ടയിൽ നടക്കുന്ന കോട്ടയത്ത് വേദിയൊരുക്കീയതത് കഞ്ഞിക്കുഴിയിൽ പ്രവർത്തനം നിലച്ച ഒരു പെട്രോൾ പമ്പീൽ. പരമാവധി 150 പേർക്ക് നിൽക്കാൻ കഴിയുന്ന സ്ഥലം.

ഇത് കോൺഗ്രസിൽ ആഭ്യന്തര പ്രശ്നം ആയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന നിലയിൽ ആയിരുന്നു കോട്ടയത്തെ പരിപാടി എന്നാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്ഷേപം ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!