ആലപ്പുഴ ആര് കടക്കും? ജില്ലയില്‍ എല്‍ഡിഎഫ്- യുഡിഎഫ് തീപ്പോര്

ആലപ്പുഴ: 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് കൊടുങ്കാറ്റ് ആഞ്ഞടിച്ച ജില്ലയായിരുന്നു ആലപ്പുഴ. ജില്ലയിൽ ആകെയുള്ള ഒമ്പത് സീറ്റുകളിൽ എട്ടും എൽഡിഎഫ് പക്ഷത്തേക്ക് തിരിഞ്ഞപ്പോൾ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. എന്നാൽ 2026-ലെ സാഹചര്യം വ്യത്യസ്‌തമാണ്. മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ ഉയർത്തിവിട്ട അലയൊലി ഇടതുപക്ഷത്തെ തളർത്തുമോ, യുഡിഎഫിന് ഗുണകരമാകുമോ എന്ന ആകാംക്ഷയാണ് ഇത്തവണ ആലപ്പുഴയിൽ പ്രധാനമായും അലതല്ലുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചടി നേരിട്ട ജില്ല കൂടിയാണ് ആലപ്പുഴ. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ നിയോജക മണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അരൂരിൽ ദലീമ ജോജോ 7,013 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ചേർത്തലയിൽ പി പ്രസാദ് 6,148 വോട്ടുകൾക്കും ആലപ്പുഴയിൽ പി പി ചിത്തരഞ്ജൻ 11,644 വോട്ടുകൾക്കും അമ്പലപ്പുഴയിൽ എച്ച് സലാം 11,125 വോട്ടുകൾക്കും വിജയിച്ചുകയറി. കുട്ടനാട്ടിൽ എൻസിപി നേതാവ് തോമസ് കെ തോമസ് 5,516 വോട്ടുകൾക്കും വിജയിച്ചു. കായംകുളം യു പ്രതിഭ 6298 വോട്ടുകൾക്കും മാവേലിക്കര എം എസ് അരുൺകുമാർ 24,717 വോട്ടുകൾക്കും ചെങ്ങന്നൂർ സജി ചെറിയാൻ 32,093 വോട്ടുകൾക്കും വിജയിച്ചതായിരുന്നു ആലപ്പുഴ ജില്ലയിൽ എൽഡിഎഫിൻറെ മറ്റ് പടയോട്ടങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!