ജനവാസമേഖലയില്‍ വീണ്ടും കൃഷി നാശം വരുത്തി കാട്ടുകൊമ്പന്‍ പടയപ്പ

മൂന്നാര്‍: ജനവാസമേഖലയില്‍ വീണ്ടും കൃഷി നാശം വരുത്തി കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ ഗ്രഹാംസ്ലാന്‍ഡിലാണ് കാട്ടാന ഇറങ്ങിയത്. രണ്ടുദിവസമായി പടയപ്പ ജനവാസ മേഖലയില്‍ തുടരുന്നുവെന്നും തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു.

ജനവാസ മേഖലകളിലൂടെ ചുറ്റിത്തിരിയുന്ന കാട്ടുകൊമ്പന്‍ ആളുകളുടെ സ്വര്യജീവിതം കെടുത്തുകയാണ്. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്ന പടയപ്പ ഇപ്പോള്‍ ഇടക്കിടെ ആക്രമണം സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുണ്ട്. ഇത് തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു. ഇത്തവണ മഴക്കാലത്ത് പോലും കാട്ടുകൊമ്പന്‍ കാട് കയറാന്‍ തയ്യാറായില്ല. ഒന്നിലധികം തവണ ജനവാസ മേഖലയില്‍ ഇറങ്ങി വലിയ തോതില്‍ നാശം വരുത്തുകയും ചെയ്തു.

വേനല്‍ക്കാലമാരംഭിക്കുന്നതോടെ കാട്ടുകൊമ്പന്റെ ശല്യം രൂക്ഷമാകുമോയെന്നും തൊഴിലാളി കുടുംബങ്ങള്‍ ആശങ്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!