രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; വഡോദരയിൽ അഴിഞ്ഞാടി മതതീവ്രവാദികൾ; രാമശോഭയാത്രയ്ക്ക് നേരെ കല്ലേറ്

അഹമ്മദാബാദ്: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ രാജ്യത്ത് വ്യാപക ആക്രമണം അഴിച്ചുവിട്ട് മതതീവ്രവാദികൾ. ഗുജറാത്തിൽ രാമഭക്തരെ മതതീവ്രവാദികളുടെ സംഘം ആക്രമിച്ചു. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്.

വഡോദരയിലെ ഭോജ് ഗ്രാമത്തിൽ ആയിരുന്നു സംഭവം. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി പ്രദേശത്ത് രാമഭക്തർ ശോഭയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ആയിരുന്നു ആക്രമണം. ശോഭയാത്രയ്ക്കിടയിലേക്ക് മതതീവ്രവാദികൾ മറഞ്ഞിരുന്ന് കല്ലെറിയുകയായിരുന്നു. ഇതിന് ശേഷം മതതീവ്രവാദികൾ രാമഭക്തരെ മർദ്ദിക്കുകയും ചെയ്തു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിന് പേരാണ് ശോഭ യാത്രയിൽ പങ്കെടുത്തത്. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ കുട്ടികൾ ഭയന്ന് വിറച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പോലീസ് വിന്യസിച്ചത്.

ഇന്നലെ മുംബൈയിലും മതതീവ്രവാദികൾ രാമഭക്തരെ ആക്രമിച്ചിരുന്നു. പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ സംഘടിപ്പിച്ച വാഹന റാലിയ്ക്ക് നേരെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!