തൃശൂർ : വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മധ്യ വയസ്കൻ മരിച്ചു. ആമ്പല്ലൂർ സ്വദേശി സുരേഷാണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു സുരേഷ് കഴിഞ്ഞിരുന്നത്. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് സുരേഷ് മരിക്കുന്നത്. സുരേഷിനെ അടിച്ച മുഹമ്മദലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 14 തീയതിയാണ് കാഞ്ഞിരമറ്റം ആമ്പല്ലൂരിൽ വെച്ച് വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സുരേഷിന് തലയ്ക്ക് അടി ഏറ്റത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദലി കാറിനുള്ളിൽ നിന്ന് എടുത്തു കൊണ്ടുവന്ന ഇരുമ്പ് പോൾ ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിക്കുകയാ യിരുന്നു. അടികൊണ്ട് സുരേഷ് തക്ഷണം താഴെ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.