പതിമംഗലത്ത് വീട്ടിൽ വൻ മോഷണം.. 1.9 ലക്ഷം കവർന്നു…

പതിമംഗലത്ത് വീട്ടിൽ വൻ മോഷണം. ചെറിയാംപുറത്ത് തടായിൽ അബ്ദുൽ സത്താറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 1,90,000 രൂപ കവർന്നു. അടുക്കള ഭാഗത്തെ ഗ്രില്ലും വാതിലും പൊളിച്ചാണ് മോഷ്‌ടാവ് അകത്തുകയറിയത്. വീട്ടുകാരൻ അബ്ദുൽ സത്താർ വിദേശത്താണ്. ഞായറാഴ്ച അർധരാത്രി 12നും തിങ്കളാഴ്ച പുലർച്ച നാലിനും ഇടയിലാണ് സംഭവം. ഗൃഹനാഥയും ഇളയ മകളും മുകൾനിലയിലെ റൂമിലും മറ്റ് രണ്ടുമക്കൾ താഴെ റൂമിലുമാണ് കിടന്നത്. ഗൃഹനാഥ കിടന്ന റൂമൊഴികെ മുഴുവൻ റൂമിലും മോഷ്ടാവ് കയറി അലമാരയിൽനിന്നും മറ്റും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.

വീട്ടുകാർ പുലർച്ച എഴുന്നേറ്റപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് കുന്ദമംഗലം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വിയിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!