ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിച്ചിട്ടില്ല; കുറ്റക്കാരെ സംരക്ഷിക്കില്ല: ബി ഉണ്ണികൃഷ്ണൻ

കൊച്ചി:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചു.

നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ന്യായാധിപയായി പ്രവര്‍ത്തിച്ചയാളാണ് ജസ്റ്റിസ് ഹേമ. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ഇടപെടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

പരാതികള്‍ അറിഞ്ഞാൽ പൊലീസ് കേസ് എടുക്കാനുള്ള വിവരങ്ങള്‍ സംഘടന തന്നെ മുൻകൈ എടുത്ത് പൊലീസിന് കൈമാറും. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!