കത്തിക്കുത്തിൽ യുവാവിന് പരിക്ക്…പ്രതിയെ…മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിൽ ആക്രമണം…

കോഴിക്കോട് :  ലിങ്ക് റോഡിൽ കത്തിക്കുത്ത്. പുലർച്ചെ 2 മണിയോടെയാണ് സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു. അതിനാൽ സംഭവത്തെക്കുറിച്ച് മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

ബജീഷിനെ സർജറിക്ക് വിധേയമാക്കിയതിന് ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപാനത്തിനിടയിൽ എന്ത് തർക്കമാണ് ഉണ്ടായതെന്നോ ആരാണ് ഒപ്പമിരുന്ന് മദ്യപിച്ചതെന്നോ ഉള്ള കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!