കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ…

കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലക്കൊടിഞ്ഞി,  പൊത്തൻപുറം, ഓന്തുരുട്ടി ഭാഗങ്ങളളിൽ രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാട്ടുപാറ, കൊമ്പാറ, ഒന്നാം മൈൽ എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ,  *LT ടച്ചിംഗ്* വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ *അടുക്കം ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൽ രാവിലെ 08  മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി  മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ* പരിധിയിൽ,  *LT സ്പേസർ* ഇടുന്ന വർക്ക്‌ നടക്കുന്നതിനാൽ *ബുഷ് ഫാക്ടറി ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൽ  രാവിലെ 08 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ തൈക്കൂട്ടം, കൊണ്ടോടി , വലിയകല്ലുങ്കൽ,കൊണ്ടോടി HT, വാഴെപ്പറമ്പ് KWA,മെത്രാഞ്ചേരി, എംജി കോളനി,നിഷ്കളങ്ക,ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ  വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 5.30വരെ പുത്തൻ പാലം, pp ചെറിയാൻ, concord, യൂദാപുരം, ശാസ്ഥാങ്കൽ, വെള്ളേക്കളം, ചാലച്ചിറ, മലകുന്നം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നംപള്ളി, കുറുപ്പുംപടി, കാടഞ്ചിറ, ടെലിഫോൺ എക്സ്ചേഞ്ച്, ലീല, Perch Villa, ശിവാസ്, YMA റോഡ് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ  രാവിലെ 9:30 മുതൽ ഉച്ചയ്ക്ക്  1:30 വരെ വൈദ്യുതി  മുടങ്ങും.

തെങ്ങണ സെക്ഷന്റെ പരിധിയിൽ വരുന്ന മാമൂട്, ഇറ്റലിമഠം എന്നീ ഭാഗങ്ങളിൽ  രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോളാകുളം, അസംപ്ഷൻ, ഓജസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാലോം, ആസ്റ്റർഡൈൽ, കമ്പോസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  HT ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ പാലക്കാട്ട്മല, ഇല്ലിക്കൽ, മുറിഞ്ഞാറ, നെല്ലാനിക്കാട്ട് പാറ, മങ്കൊമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  LT ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ കൊട്ടാരം ടെംപിൾ,N S S സൂര്യകവല  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5  വരെ വൈദ്യുതി മുടങ്ങും
LT സ്പേസ്ർ വർക്ക്‌ നടക്കുന്നതിനാൽ മറ്റം കവല, ചുമടുതങ്ങി എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5  വരെ വൈദ്യുതി മുടങ്ങും 

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാമ്പൂർകവല ട്രാൻസ്‌ഫോർമറിൽ Tree cutting ഉള്ളതിനാൽ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാജി മറിയപള്ളി,പൂംകുടി എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകുന്നേരം 6:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!