നിയമങ്ങൾ തെറ്റിച്ച് ബിഗ് ബോസ് താരങ്ങൾ…

ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ വാരം താരതമ്യേന സമാധാനപരമായിരുന്നു. എന്നാല്‍ മത്സരാര്‍ഥികള്‍ വ്യക്തിപരമായി വിജയം കൈവരിക്കുന്നതനായി പരിശ്രമിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ വാരാന്ത്യ എപ്പിസോഡില്‍ വിമര്‍ശിച്ചിരുന്നു. ആദ്യ വാരത്തിലെ പ്രകടനം കണ്ടിട്ടോ എന്തോ, രണ്ടാം വാരത്തില്‍ കനപ്പെട്ട ഒരു വീക്കിലി ടാസ്ക് ആണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്.

സീസണ്‍ 8 ല്‍ വീറും വാശിയും പുറത്തുകൊണ്ടുവന്ന വീക്കിലി ടാസ്ക് ആണ് നടന്നത്. എന്നാല്‍ വീക്കിലി ടാസ്കിന്‍റെ അവസാന റൗണ്ടും മുഴുവന്‍ ടാസ്കുകളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ലക്ഷ്വറി പോയിന്‍റുകളും ബിഗ് ബോസ് റദ്ദാക്കി. മത്സരാവേശം കൂടിയതിന് പിന്നാലെ മത്സരാര്‍ഥികള്‍ ബിഗ് ബോസിന്‍റെ നിയമങ്ങള്‍ ലംഘിച്ചു എന്നത് ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!