കോട്ടയം : അയ്മനം പഞ്ചായത്തിലെ കുമ്മനത്ത് രണ്ട് മാസം പ്രായമായ ആൺ കുഞ്ഞിനെ വിൽക്കാൻ ശ്രമം, പിതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.
കുട്ടിയുടെ പിതാവും ഇതര സംസ്ഥാന തൊഴിലാളിയും ആസ്സാം സ്വദേശിയുമായ കുദ്ദൂസ് അലി ( 25) ഉൾപ്പെടെ 3 പേരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ 50000/- രൂപക്ക് വാങ്ങാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശികളുമായ ബാബു ഖാൻ മകൻ മോഹ്ദ് ദാനിഷ് ഖാൻ, ( 32), നന്ഹെ മകൻ അർമാൻ( 31), എന്നിവരാണ് പിടിയിൽ ആയ മറ്റ് രണ്ട് പേർ.
കുമരകം SHO ഷിജി.കെ യുടെ നേതൃത്വത്തിൽ SI ബസന്ത്.O.R, ASI മാരായ റോയി , ബൈജു, ജോസ്,SCPO സജയകുമാർ CPO മാരായ സുമോദ്, ജിജോഷ്, അനീഷ്.A.S എന്നിവരാണ് കുമരകം, ഇല്ലിക്കൽ ഭാഗങ്ങളിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്.
