ഇതാണ് ആ ഭാഗ്യവാൻ ❣️: ഓണം ബമ്പര്‍  ആലപ്പുഴ സ്വദേശി ശരത്തിന്

ആലപ്പുഴ : ആരാണ് ഓണം ബമ്പർ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. ഇപ്പോഴിതാ ആ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്.

25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ് നായർ ആണ്.

നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.

നെട്ടൂരിൽ നിന്നാണ് ശരത് ‌ടിക്കറ്റ് എടുത്തത്.  ഏജന്റ് ലതീഷിൽ നിന്നാണ് ഇയാൾ ലോട്ടറിയെടുത്തത്. ഇടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ബമ്പർ ലോട്ടറി എടുത്തത് ആദ്യമാണെന്ന് ശരത്ത് പറയുന്നു.

ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!