തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. കോട്ടുകാൽ പുന്നവിള റോഡരികത്ത് മരിയൻ വില്ലയിൽ എ ജോസ് (60) ആണ് തെരുവുനായ കുറുകെ ചാടി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നത്.
കഴിഞ്ഞ മാസം 27ന് ഉച്ചയ്ക്ക് ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ പുന്നവിള ഭാഗത്തു വച്ചു നായ പെട്ടെന്ന് കുറുകെ ചാടിയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയാണ് മരിച്ചത്. പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിലെ മാനേജർ ആയിരുന്നു.
സംസ്കാരം ഇന്ന് വൈകുന്നേരം അടിമലത്തുറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: മരിയ. മക്കൾ: റിനി, റിതു. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
ബൈക്ക് അപകടത്തിൽ പരിക്കേറ്റ റിസോർട്ട് മാനേജർ മരിച്ചു
