ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ വണ്ടിയോടിച്ചു… അടിപ്പാതയുടെ മുകളില്‍ നിന്ന് കാർ കുത്തനെ താഴേക്ക്…

കണ്ണൂർ : നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാതയുടെ അടിപ്പാതയ്ക്ക് മുകളില്‍ നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴേയ്ക്ക് വീണു. ദേശീയപാത 66ലാണ് സംഭവം. തലശേരി ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് കാര്‍ കുത്തനെ താഴേയ്ക്ക് വീഴുകയായിരുന്നു.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയായിട്ടില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി നടന്നുവരികയാണ്. മുകളില്‍ നിന്ന് വീണ കാര്‍ ഈ ഭാഗത്ത് കുടുങ്ങുകയായിരുന്നു. കാറിനുളളില്‍ ഡ്രൈവര്‍ കുടുങ്ങി. അപകടം കണ്ടെത്തിയ നാട്ടുകാര്‍ ഏണിവെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് സംശയം.

കണ്ണൂരില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചുകയറ്റിയത്. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഈ റോഡ് ഗതാഗതത്തിന് തുറത്തുകൊടുത്തിട്ടില്ല. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!