‘എല്ലാവരും ഇപ്പോൾ അയ്യപ്പഭക്തർ’; അയ്യപ്പ സംഗമത്തിനെതിരെ ഗവർണർ…

കോഴിക്കോട് : അയ്യപ്പസംഗമ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയെ എതിർക്കുന്നവർ അയ്യപ്പഭക്തരായ തെങ്ങനെയെന്ന് ഗവർണർ ചോദ്യമുന്നയിച്ചു.

ശബരിമലയിലെ നിലപാട് മാറ്റം ജനങ്ങളോട് തുറന്നുപറയണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗവർണറുടെ പരാമർശം.

കേരളത്തിലെ ചിലർ നിലപാട് ഇല്ലാതെ ചാടിക്കളിക്കുകയാണ്. കേരളത്തിൽ ചിലർ ഗുരുപൂജയേയും ഭാരതമാതാവിനേയും എതിർക്കുന്നു. അവർ അയ്യപ്പഭക്തരായി നടിക്കുന്നു. ഭാരതത്തിന്റെ സംസ്‌കാരത്തെ എതിർക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമർശിക്കുകയും ചെയ്യുന്നവർ പെട്ടെന്നാണ് അയ്യപ്പഭക്തരായത്.

അവർക്ക് ഈ സംസ്‌കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!