ജല ഗതാഗത വകുപ്പ് ജീവനക്കാർ കേരള മാരിടൈം ബോർഡ്  സി ഇ ഒ യ്ക്ക് നിവേദനം നല്കി

ആലപ്പുഴ  : സംസ്ഥാന ജല ഗതാഗത വകുപ്പ് ജീവനക്കാരിൽ  5 വർഷം പൂർത്തീകരിച്ച ഡ്രൈവർ, സ്രാങ്ക് തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാനദണ്ഡങ്ങൾ ഇല്ലാതെ സെക്കൻഡ് ക്ലാസ്സ് മാസ്റ്റർ ലൈസൻസ് വിതരണം ചെയ്യണമെന്നു ആവശ്യപ്പെട്ടു കേരള  മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷൈൻ എ ഹക്കിനു നിവേദനം നൽകി.

ജല ഗതാഗത വകുപ്പ് സബോഡിനേറ്റ് വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂളിനു മന്ത്രിസഭ ഉപസമിതിയുടെ അംഗീകാരം ലഭിച്ചു. ദിവസങ്ങൾക്കു ഉള്ളിൽ ഗതാഗത വകുപ്പ് സെക്രട്ടറിയേറ്റിൽ നിന്നു  സ്പെഷ്യൽ റൂൾ ഉത്തരവ് ഇറങ്ങും. എന്നാൽ ജല ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ ഏതാണ്ട് 35% ജീവനക്കാർക്ക് മാത്രമേ സെക്കൻഡ് ക്ലാസ്സ് മാസ്റ്റർ ലൈസൻസ് ഉള്ളു.  ഈ ലൈസൻസുള്ള ജീവനക്കാർക്ക് മാത്രമേ ബോട്ട് മാസ്റ്റർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റത്തിനു പരിഗണിക്കുകയുള്ളു. എന്നാൽ വകുപ്പിൽ  സ്രാങ്ക്, ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും സെക്കൻഡ് ക്ലാസ്സ് മാസ്റ്റർ ലൈസൻസ് ലഭിച്ചാലെ എല്ലാവർക്കും ഇതിന്റെ ഗുണഫലം ലഭിക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ , തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർക്കും ജീവനക്കാർ നിവേദനം നല്കി.

   സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി , ഡ്രൈവേഴ്സ് യൂണിയനിൽ നിന്നു ധനീഷ് പി ഡി , മനു പി, ജയേഷ് കൊല്ലം തുടങ്ങിയർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!