MBBS വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം…സൈബർ പോലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി…

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ആറ് മാസം മുൻപേ പൊലീസിന് പരാതി നൽകിയിരുന്നുവെന്ന് വിദ്യാർഥിനി . റെഡ്ഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി ആരോപിച്ചു.

റെഡ് ഇറ്റ് ,ഇൻസ്റ്റാഗ്രാം, ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പെൺകുട്ടികളുടെ പേര് വിവരമടക്കം സോഷ്യൽ മീഡിയയിലൂടെ പ്രതി പ്രചരിപ്പിച്ചു. വളരെ മോശമായ രീതിയിലാണ് ദൃശ്യങ്ങൾ പ്രതി പ്രചരിപ്പിച്ചത്.

വിദ്യാർത്ഥികളാണ് പ്രതിയെ തെളിവുകളോടെ പിടികൂടിയത്. അബേൽ മാതാവിന്റെയും സഹോദരിയുടെയും ചിത്രമടക്കം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നും പെൺകുട്ടി പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!