കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി കെ. സഞ്ജയ് എംഡിഎംഎയുമായി പിടിയില്‍. കണ്ണൂർ മട്ടന്നൂരില്‍ വച്ചാണ് യുവതി അടക്കം ആറുപേ‌ർ പിടിയിലായത്.

മട്ടന്നൂർ സ്വദേശിനി രനിത രമേഷ്, മജിനാസ്, മുഹമ്മദ് റനീസ്, ഫഹദ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്. 27.82 ഗ്രാം രാസലഹരി ഇവരില്‍ നിന്നും കണ്ടെടുത്തു.

ചാലോട് നിന്നുള്ള ലോഡ്ജില്‍ നിന്നാണ് ആറംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരി ഉപയോഗത്തോടൊപ്പം വില്‍പ്പനയും ഇവർ നടത്തിയിരുന്നു. മട്ടന്നൂർ കേന്ദ്രീകരിച്ച്‌ നടക്കുന്ന ലഹരി വില്‍പ്പനയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാരെ ലോഡ്ജില്‍ എത്തിച്ചായിരുന്നു ലഹരി കൈമാറ്റം. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!