ഓപ്പറേഷൻ തൂഫാൻ സംഘത്തെ വെട്ടിച്ച് പ്രതികൾ; ഉപേക്ഷിച്ച കാറിൽ എംഡിഎംഎ; തിരച്ചിൽ

കോഴിക്കോട് : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ പൊലീസും ഡാൻസാഫും പരിശോധന നടത്തുന്നതിനിടെ വാഹനം ഉപേക്ഷിച്ച് ഓടി യുവാവും യുവതിയും. ഉപേക്ഷിച്ച കാറിൽനിന്ന് പിന്നീട് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീർത്തന എന്നിവരാണ് രക്ഷപ്പെട്ടത്. മൂന്ന് മയക്കുമരുന്ന് കേസിലും ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്ന ആളാണ് അനന്ദു.

നഗരത്തിൽ മുറികൾ വാടകയ്‌ക്കെടുത്ത് യുവതീയുവാക്കളെ ക്ഷണിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്നതാണ് കീർത്തയുടെ പ്രധാന ജോലി. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ താമസിച്ച വാടക മുറികൾ പൊലീസ് സംഘം പരിശോധിച്ചു. മൂന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ത്രാസും 85100 രൂപയും കണ്ടെടുത്തു. കുറച്ചുനാളുകളായി രണ്ടുപേരും ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!