ബാൻഡ് സംഘത്തിൻ്റെ ജീപ്പ് സംശയം തോന്നി തടഞ്ഞു; സാധനങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന ബാഗ് തുറന്നപ്പോൾ…

നിലമ്പൂർ  : ബാൻഡ് സംഘം സഞ്ചരിച്ച  ജീപ്പ് സംശയം തോന്നി തടഞ്ഞുനി‍ർത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്.

നിലമ്പൂർ പൂക്കോട്ടുംപാടത്താണ് ബാന്റ് സെറ്റിന്റെ മറവിൽ ജീപ്പിൽ കടത്തിക്കൊണ്ട് വന്ന 18.58 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടിയത്. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.

ജീപ്പ് തടഞ്ഞ് പരിശോധിച്ചപ്പോൾ ബാൻഡ് ഉപകരണങ്ങളായിരുന്നു വാഹനത്തിലു ണ്ടായിരുന്നത്. ഇതിനിടയിൽ വെച്ചിരുന്ന രണ്ട് ബാഗുകൾ തുറന്നപ്പോഴാണ് കഞ്ചാവ് ശേഖരം കണ്ടെടുത്തത്. നാല് പേരെയും അപ്പോൾ തന്നെ എക്സൈസുകാർ അറസ്റ്റ് ചെയ്തു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, നിലമ്പൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!