ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്ന് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ




മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്ന് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ. ഏകനാഥ് ഷിൻഡെ ദിയോറയെ കാവി പതാക സമ്മാനിച്ചാണ് സ്വീകരിച്ചത്. മുൻ കോൺഗ്രസ് നേതാവിനെ ഇരുകയ്യും നീട്ടി ശിവസേനയിലേക്ക് സ്വാഗതം ചെയ്യുമെന്ന് നേരത്തെ ഷിൻഡെ പറഞ്ഞിരുന്നു.

മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നാലെയായിരുന്നു ഈ പ്രതികരണം. രാവിലെയാണ് 55 വർഷം നീണ്ട കോൺഗ്രസുമൊത്തുള്ള യാത്ര അവസാനിപ്പിക്കുന്നതായി ദിയോറ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന അദ്ധ്യായമാണ് ഇന്ന്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇന്ന് രാജിവച്ചു. പാർട്ടിയ്‌ക്കൊപ്പമുള്ള 55 വർഷം നീണ്ട യാത്ര അവസാനിപ്പിക്കുന്നു. എല്ലാ നേതാക്കളോടും കാര്യകർത്താക്കളോടും സ്‌നേഹം മാത്രം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!