തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ( 20) . ഗൗരി ഉൾപ്പെടെ 9 പേർ സഞ്ചരിച്ച കാർ, ചിദംബരം അമ്മപ്പെട്ടെ ബൈപാസിൽ വച്ചാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.
ഗൗരി നന്ദയെ കൂടാതെ കാറിലുണ്ടായിരുന്ന 8 പേർക്കും പരിക്കേറ്റു. ഇവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ഗൗരി നന്ദയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു…
