അമ്മയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം.. അമ്മയുടെ മൃതദേഹം ലഭിച്ചു…

കണ്ണൂർ : പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയ്ക്ക് ദാരുണാന്ത്യം. മകനെയും എടുത്തായിരുന്നു യുവതി ചാടിയത്. യുവതിയുടെ മൃതദേഹം ലഭിച്ചു. കുഞ്ഞിന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമാണ് മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. വെങ്ങര നടക്കുതാഴെ സ്വദേശിനി എം വി റീമയാണ് മൂന്ന് വയസുള്ള മകനുമായി പുഴയിലേക്ക് ചാടിയത്.

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പഴയങ്ങാടി പൊലീസും, പരിയാരം പൊലീസും സംഭവസ്ഥലത്തുണ്ട്.

സ്വന്തം വീട്ടില്‍ നിന്ന് പുലർച്ചെ ഒരു മണിയോടെ ഇരുചക്രവാഹനത്തിൽ കുട്ടിയുമായി വന്നാണ് റീമ പുഴയിലേക്ക് ചാടിയത്. പിണങ്ങി കഴിയുന്ന യുവതിയോട് ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചര്‍ച്ച നടക്കാന്‍ ഇരിക്കുകയാണ് യുവതി കുട്ടിയുമായി ചേര്‍ന്ന് പുഴയിലേക്ക് ചാടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!