കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികയിലേക്ക് ആണ് നിയമനം. ജിഎന്‍എം അല്ലെങ്കില്‍ ബിഎസ്‌സി നഴ്സിങ് ആണ് യോഗ്യത.
കോട്ടയം- മുണ്ടക്കയം, കുമരകം, ഈരാറ്റുപേട്ട, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഇടമറുക്, തലയോലപ്പറമ്പ്. ഇടുക്കി- വണ്ടിപ്പെരിയാര്‍, രാജാക്കാട്, കാഞ്ചിയാര്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594050293, 73067 02184.