കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലേക്ക് ഇടിച്ച് കയറി.. 5 കുട്ടികള്‍ക്ക്…

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് അപകടം നടന്നത്.ആലംകോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരുക്കേറ്റു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!