ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്


കൊച്ചി : സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 

തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലും,  വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നുണ്ട്.

ഇതിന്റെ സ്വാധീനഫലമായി കേരളത്തിന് മുകളില്‍ മഴയോടൊപ്പം ശക്തമായ പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്. 

അഞ്ചിടത്ത് റെഡ് അലര്‍ട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!