തോട്ടം മേഖലയില്‍ ആശങ്കപരത്തി വീണ്ടും പടയപ്പ

മൂന്നാര്‍: കാട്ടുകൊമ്പന്‍ പടയപ്പ ജനവാസ മേഖലയിലൂടെ സ്വരൈ്യവിഹാരം തുടരുകയാണ്. മുമ്പ് മൂന്നാര്‍ മേഖലയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന ഇപ്പോള്‍ മറയൂര്‍ മേഖലക്ക് അടുത്താണ് ഉള്ളത്. മറയൂരിന് സമീപം തലയാര്‍ എസ്റ്റേറ്റ് കടുകുമുടി ഡിവിഷനില്‍ കാട്ടാനയെത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് മാട്ടുപ്പെട്ടി മേഖലയില്‍ റോഡില്‍ പടയപ്പ ഇറങ്ങിയിരുന്നു.ഇതിന് ശേഷമാണിപ്പോള്‍ മറയൂര്‍ മേഖലയിലേക്ക് കാട്ടാന നീങ്ങിയിട്ടുള്ളത്.ഇത് തോട്ടം മേഖലയില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. മഴക്കാലമെത്തി വനത്തില്‍ തീറ്റയുടെയും വെള്ളത്തിന്റെയും ലഭ്യത വര്‍ധിച്ചിട്ടും കാട്ടാന കാട് കയറാന്‍ തയ്യാറാകാത്തത് പ്രതിസന്ധിയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!