തൃശൂർ പൂരം കലക്കൽ ആരോപണം… ഉറങ്ങിപ്പോയെന്ന് എഡിജിപി എംആർ അജിത്കുമാർ… പരിഹസവുമായി കെ മുരളീധരൻ…

തൃശൂർ പൂരം കലക്കൽ ആരോപണം നടന്ന ദിവസം രാത്രി ഉറങ്ങിപ്പോയെന്ന എഡിജിപി എംആർ അജിത്കുമാറിൻറെ വിശദീകരണത്തെ പരിഹസിച്ച് കെ മുരളീധരൻ. അതിന് അർത്ഥം പൂരം കലക്കിയതാണെന്നും മുരളീധരൻ പറഞ്ഞു. സുനിൽ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയത്. വോട്ട് ബിജെപിക്ക് മറിച്ച് കൊടുത്തത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിൻറെ വോട്ടുകൾ ബിജെപിക്ക് പോയി. കോൺഗ്രസിൻ്റെ ചില വോട്ടുകൾ എൽഡിഎഫിലേക്ക് പോയെന്നും മുരളീധരൻ പറഞ്ഞു.

തൃശൂർ പൂരം കലക്കലിൽ ഡിജിപി നടത്തുന്ന അന്വേഷണത്തിൻ്റെ ഭാഗമായാണ് എംആർ അജിത് കുമാർ വിശദീകരണം നൽകിയത്. വിവാദമുണ്ടായ രാത്രി മന്ത്രി കെ രാജൻ അജിത് കുമാറിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിലാണ് അജിത്കുമാർ വിശദീകരണം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!