ലഹരി ബോധവത്കരണം:
വ്യത്യസ്ത കാഴ്ചയൊരുക്കി കുറിച്ചിത്താനം ശ്രീകൃഷ്ണസ്കൂൾ പ്രവേശനോത്സവം

കുറിച്ചിത്താനം(കോട്ടയം) : കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഇത്തവണത്തെ പ്രവേശനോത്സവം വ്യത്യസ്തമായി. ലഹരിക്കെതിരായ ബോധവത്കരണം മുഖ്യ പ്രമേയമാക്കിയായിരുന്നു സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചത്.

കുറിച്ചിത്താനം വനമാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകൾ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. പുതുതായി സ്കൂളിലെത്തിയ കുട്ടികളെ പ്രത്യേക കിരീടം വച്ച് സ്വീകരിച്ച് അറിവിൻ്റെ ലോകത്തിലേക്ക് ആനയിച്ചു. അറിവില്ലാത്ത കാലം നമ്മുടെ ചിന്തകൾ ഗുഹ പോലെ ഇടുങ്ങിയതാണെന്നും എന്നാൽ അറിവിൻ്റെ ലോകത്തേക്ക് കടക്കുമ്പോൾ ഇടുങ്ങിയ പാതകൾ വിശാലമാകുമെന്നു സൂചിപ്പിക്കുന്ന രംഗ ചിത്രീകരണം ഒരുക്കി.

പ്രത്യേകം തയാറാക്കിയ ഗുഹയിലൂടെ പ്രവേശിച്ച കുട്ടികൾ വിശാലമായ സദസ്സിലെത്തി ഇരുന്നു. പിന്നീട്
സ്റ്റേജിൽ സ്ഥാപിച്ച വലിയ ബോർഡിൽ പുതുതായെത്തിയ വിദ്യാർഥികൾ ലഹരിക്കെതിരായ ബോധവത്കരണം നൽകുന്ന ചിത്രമൊരുക്കുന്നതിൽ ഭാഗമായി. ചിത്രത്തിൻ്റെ വിവിധ ഭാഗങ്ങൾ യോജിപ്പിച്ച് ബൃഹത്തായ ചിത്രം തീർക്കുകയായിരുന്നു വിദ്യാർഥികൾ.

60 ചെറിയ കാർഡ് ബോർഡുകൾ യോജിപ്പിച്ചാണ് ലഹരിക്കെതിരായ ബോധവത്കരണം നൽകുന്ന Say to no drugs ചിത്രം പൂർത്തിയാക്കിയത്.

തുടർന്ന് പുതിയ വിദ്യാർഥികൾക്കൾക്ക് ഏവർക്കും പഠനോപകരണങ്ങളും മിഠായിയുമടങ്ങിയ ബോക്സ് സമ്മാനിച്ചു.

അതുപോലെ സ്കൂളിലെ പുതുമുഖങ്ങൾക്ക് ഫലവൃക്ഷത്തൈകൾ നൽകി പ്രകൃതിസംരക്ഷണത്തിൻ്റെ സന്ദേശവും നൽകി ശ്രീകൃഷ്ണ സ്കൂളിൻ്റെ പ്രവേശനോത്സവം സമാപിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ പഴയിടം മോഹനൻ നമ്പൂതിരി , പി ടി എ പ്രസിഡൻറ് സി.കെ.രാജേഷ് കുമാർ, വാർഡ് മെമ്പർ സന്തോഷ് കുമാർ അധ്യാപകർ, പി ടി എ എക്സി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!