മഹിളകളേ…ഈ അവസരം നഷ്ടപ്പെടുത്തരുത്.. ഉയർന്ന വരുമാനം ഉറപ്പ്.. മാർച്ച് 31 ന് മുൻപ് നിക്ഷേപിക്കാം ഈ പദ്ധതിയിൽ…

ന്യൂഡൽഹി : റിസ്‌കില്ലാത്ത, നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമുള്ള, മാന്യമായ റിട്ടേൺ ഉള്ള നിക്ഷേപ പദ്ധതികൾ തിരയുന്ന സ്ത്രീകൾക്കുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്.

പ്രമുഖ ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് പ്ലാനുകളും പോസ്റ്റ് ഓഫീസ് സ്‌കീമുകളും നൽകുന്നതിനേക്കാൾ മികച്ച പലിശനിരക്കാണ് എംഎസ്എസ് സി വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇടയിൽ സാമ്പത്തിക സുരക്ഷയും സമ്പാദ്യ ശീലങ്ങളും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് 2023 ൽ ആണ് കേന്ദ്രം മഹിളാ സമ്മാൻ സേവിങ്സ് സ്‌കീം അവതരിപ്പിച്ചത്.

ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!