അടിമാലി : അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന് ഇനിയും അറുതിയില്ല.
കടുത്ത പനി ബാധിച്ച് അവശനിലയിലായ നാൽപ്പതുകാരിയെ കമ്പിൽ തുണി കെട്ടി കാട്ടിലൂടെ ഏഴ് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചു.
ഇടമലക്കുടി പരപ്പയാർകുടി സ്വദേശിനിയായ സുമതിക്കാണ് കാട്ടുപാതയിലൂടെയുള്ള ഈ ദുരിതയാത്ര അനുഭവിക്കേണ്ടി വന്നത്.
ഒരു മാസത്തിനിടെ ഇടമലക്കുടിയിലെ വിവിധ കുടികളിൽ നിന്ന് സമാനമായ രീതിയിൽ രോഗികളെ ചുമന്നുകൊണ്ടുപോകേണ്ടി വരുന്ന മൂന്നാമത്തെ സംഭവമാണിത്.
