ന്യൂഡൽഹി : പാർലമെന്റ് അംഗങ്ങൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ശമ്പളത്തിലും പെൻഷനിലും 24% വർദ്ധനവ് ആണ് കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിതച്ചെലവുകളിലെ വർദ്ധനവിനും അനുസൃതമായാണ് ശമ്പള വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും.
പാർലമെന്റ് അംഗങ്ങളുടെയും മുൻ പാർലമെന്റ് അംഗങ്ങളുടെയും ശമ്പളം, പെൻഷൻ, അലവൻസുകൾ എന്നിവയിലാണ് വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. എംപിമാർക്ക് നൽകിവരുന്ന ഡെയിലി ബത്തയിലും വർദ്ധനവ് ഉണ്ട്. അഞ്ച് വർഷത്തിൽ കൂടുതൽ സേവനമുള്ളവർക്ക് ഓരോ വർഷത്തിനും പെൻഷനും അധിക പെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്.
