സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്…

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ ആക്രമണത്തില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു.

വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളില്‍ ഒരു സൗദി പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടതായി അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനു. പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നെങ്കില്‍, രണ്ടാമത്തേത് സൗദിയ എയര്‍ലൈന്‍സിന്റെ വിമാനത്തിന് നേരെയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളിലൊന്നിന് കേടുപാടുകള്‍ സംഭവിച്ചതായും എയര്‍ലൈന്‍ സ്ഥിരീകരിച്ചു.

സംഭവസമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ആക്രമണത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് യെമനിലെ ഹൂതി വിമതര്‍ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വിമാനത്താവളത്തിലുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് ആക്രമണത്തെ തുടര്‍ന്ന് പുക ഉയരുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 10 വരെയും തിരികെയുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!