ജിം കേന്ദ്രീകരിച്ച് ലഹരിവിൽപ്പന… ലഹരി എത്തിച്ചയാൾ ബെംഗളൂരുവിൽ…

കോഴിക്കോട് : ജിംനേഷ്യത്തിൽ നിന്ന് കഞ്ചാവും എംഡിഎംഎയും വിൽപ്പനയിലൂടെ ലഭിച്ച പണവും പിടികൂടിയ കേസിൽ പ്രധാന കണ്ണി അറസ്റ്റിൽ.

കേസിലെ നാലാം പ്രതിയും ബേപ്പൂർ തമ്പി റോഡ് സ്വദേശിയുമായ വള്ളിയത്ത് വീട്ടിൽ യാസർ അറാഫത്തിനെ (28) ബെംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എം. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്നാണ് നടപടി കൈക്കൊണ്ടത്ജൂ. ലൈ 18നാണ് പയ്യാനക്കൽ കപ്പക്കൽ റോഡിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ പൊലീസ് പരിശോധന നടത്തിയത്.

സ്ഥാപന നടത്തിപ്പുകാരായ ജംഷീദ് (40), ലിജാസ് എം.കെ. (36), അർഷാദ് (32) എന്നിവരിൽ നിന്ന് 228.31 ഗ്രാം എംഡിഎംഎയും 37.320 ഗ്രാം കഞ്ചാവും ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 41,830 രൂപയും പിടിച്ചെടുത്തിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് യാസർ അറാഫത്താണ് ഇവർക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകിയിരുന്നതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി.

ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം യാസർ അറാഫത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!