തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചികിത്സക്കായി ഇന്ന് അമേരിക്കയിലേക്ക് പോകും. അദ്ദേഹത്തിന് പകരം മറ്റൊരാൾക്ക് താൽക്കാലിക ചുമതല നൽകാത്തതിൽ കോൺഗ്രസിൽ അതൃപ്തി ഉണ്ട്. 15 ദിവസത്തേക്കാണ് സുധാകരൻ പോകുന്നത്. ഈ ദിവസങ്ങളിൽ പ്രസിഡന്റിന്റെ ചുമതല ആർക്കെങ്കിലും നൽകണമെന്ന് ഇന്നലെ നടന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ, കെ. സുധാകരൻ ഈ ആവശ്യം തള്ളി.
അമേരിക്കയിലിരുന്ന് തന്നെ തനിക്ക് കാര്യങ്ങൾ ഏകോപിപ്പിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പഴയ കാലമല്ല ഇതെന്നും ഓൺലൈനിലൂടെ ചർച്ചകൾ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം കൂടുമ്പോൾ യോഗം ചേരാമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചികിത്സക്കായി ഇന്ന് അമേരിക്കയിലേക്ക്
