കോൺഗ്രസ് വാങ്ങിയ ഭൂമിയിലേക്കുള്ള വഴിയിൽ ഡിവൈഎഫ്ഐ കുടിൽക്കെട്ടിയത് ഗുണ്ടായിസം, വിമർശിച്ച് സണ്ണി ജോസഫ്

കണ്ണൂർ : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുള്ള വഴിയിൽ കുടിൽക്കെട്ടി സമരാഭാസം നടത്തുന്ന ഡി വൈ എഫ് ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം എൽ എ.

സർക്കാർ വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ ടൗൺഷിപ്പ് പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ ദുരന്തബാധിതർക്ക് താമസിക്കാൻ കഴിഞ്ഞിട്ടില്ല. കൈമാറിയ വീടുകൾ പോലും പൂര്‍ണമായിട്ടില്ല. നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒരു പി ആർ എക്സർസൈസ് മാത്രമായിരുന്നത്. ദുരന്തബാധിതരുടെ ഗതികേടിനെ പോലും സി പി എം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ ഡി വൈ എഫ് ഐ സമരം ചെയ്യേണ്ടത് ടൗൺഷിപ്പ് പദ്ധതിക്ക് മുന്നിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!