കൊച്ചി: എത്രയും വേഗം പണമടച്ചില്ലെങ്കില്‍/വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ കെഎസ്ഇബിയുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് വ്യാജ സന്ദേശമെന്ന് അധികൃതര്‍.
സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്.
തട്ടിപ്പില്‍ വീഴരുതെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.
