ട്രയിൻ യാത്രക്കിടെ തിരുവല്ലയിൽ വെച്ച് യുവാവിൽ നിന്നും പിടികൂടിയത്…

പത്തനംതിട്ട : തിരുവല്ലയിൽ രേഖകളില്ലാതെ കടത്തിയ 32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെച്ചാണ്  മഹാരാഷ്ട്ര ചിഗ്ലു സ്വദേശി പ്രശാന്ത് ശിവജി(30) റെയിൽവേ പൊലീസിന്‍റെ പിടിയിലായത്.

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മഹാരാഷ്ട്രയിൽ നിന്നും എത്തിയ ലോക് മാന്യതിലക് എക്സ്പ്രസിൽ കായംകുളത്തേക്ക് പോവുകയായിരുന്നു പ്രശാന്ത്.    റെയിൽവേ പൊലീസും എക്സൈസും ചേർന്ന് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

റെയിൽവേ പൊലീസ് എസ് ഐ റോബി ചെറിയാൻ, എക്സൈസ് സി ഐ കെ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും കസ്റ്റഡിയിൽ എടുത്ത പണവും അടക്കം കോട്ടയം റെയിൽവേ പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!