വിവിധ അപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു


പാലാ :  ഞായറാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പൈകയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു  ബൈക്ക് യാത്രക്കാരനായ വഞ്ചിമല സ്വദേശി ആദർശിനു ( 45) പരിക്കേറ്റു.

ആലപ്പുഴയിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയല സ്വദേശി സെബാസ്റ്റ്യന് ( 33) പരിക്കേറ്റു.

കൂടല്ലൂരിൽ വച്ച് തടിലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് കൂടല്ലൂർ സ്വദേശി സാബു മാത്യുവിന് (48) പരിക്കേറ്റു. മുണ്ടുപാലത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി ജാസ്മിന് ( 37) പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!