പാലാ : അരുവിക്കുഴി, കൊഴുവനാൽ എന്നിവിടങ്ങളിൽ ഉണ്ടായ വ്യത്യസ്ഥ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് അരുവിക്കുഴി സ്വദേശി ക്രിസ്റ്റി (19) യ്ക്കാണ് പരിക്കേറ്റത്. അരുവിക്കുഴി ഭാഗത്തു വച്ചായിരുന്നു അപകടം.
കൊഴുവനാൽ ഭാഗത്ത് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വാഴൂർ സ്വദേശികൾക്ക് പരുക്കേറ്റു . ബൈക്ക് യാത്രക്കാരായ കെൽവിൻ (21) അനൂപ് സണ്ണി (25) എന്നിവർക്കാണ് പരിക്കേറ്റത്.’
