9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം.. ഹരിപ്പാട് യുവാവ് പിടിയിൽ…

ഹരിപ്പാട് : ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചിങ്ങോലി ആയിക്കാട്ട് മുറിയിൽ അരുണോദയം വീട്ടിൽ പ്രജിത്ത് (40) ആണ് പിടിയിലായത്.

ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. കരിയിലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് പ്രജിത്തിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!