വളാഞ്ചേരി : ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം വളാഞ്ചേരിയിൽ വട്ടപ്പാറ വളവിലാണ് സംഭവം. കർണാടക മധുഗിരി സ്വദേശി ബാഷ(40) നായ്കയാണ് മരിച്ചത്.
ചോളവുമായി പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സുമെത്തി ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാടക രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്.
