തിരുവനന്തപുരം :കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം. ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഒരു സ്ത്രീ മരിച്ചു.
ഹരിപ്പാട് ആനാരി വലിയപറമ്പില്‍ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്നു ശ്യാമള. ജോലിചെയ്യുന്നതിനിടെയാണ് ശ്യാമളയ്ക്ക് മിന്നലേറ്റത്.
കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. ഉള്ളൂർക്കോണത്താണ് വീടുകളില്‍ വെള്ളം കയറിയത്. ഇവിടെയുള്ളവർ ബന്ധുവീടുകളിലേക്ക് മാറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. എറണാകുളം തൃക്കാക്കരയില്‍ രണ്ട് ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു.
കാക്കനാട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് സമീപത്തും കുഴിക്കാല അമ്ബലത്തിന് സമീപത്തം മരങ്ങള്‍ കടപുഴകി വീണു. പത്തനംതിട്ടയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.