യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും: പി സി വിഷ്ണുനാഥ്

കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി സി വിഷ്ണുനാഥ്. അര മണിക്കൂർ ചർച്ച ചെയ്യാനുള്ള അവസരം പോലും മാധ്യമങ്ങൾക്ക് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന പോളിംഗ് എസ്ഐആർ കാരണമല്ല. സർക്കാർ മാറണമെന്ന് തിരുമാനിച്ച ജനങ്ങളുടെ വിധിയെഴുത്താണെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം തെളിഞ്ഞുവെന്നും കുണ്ടറയിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും പി സി വിഷ്ണുനാഥ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!