എഡിഎമ്മിന്റെ മരണത്തിൽ അവ്യക്തത നീങ്ങാതെ ജില്ലാ കളക്ടറുടെ മൊഴി…എന്നാൽ ദിവ്യയുടെ മൊഴി…

കണ്ണൂർ. : എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ അവ്യക്തത നീങ്ങാതെ ജില്ലാ കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീൻ ബാബു യാത്രയയപ്പ് ചടങ്ങിനു ശേഷം പറഞ്ഞുവെന്ന കളക്ടർ അരുൺ കെ വിജയന്റെ മൊഴി ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണറുടെ റിപ്പോർട്ടിലുമുണ്ട്.

നേരത്തെ പോലീസിനും സമാനമൊഴിയാണ് നൽകിയിരുന്നത്. എന്നാൽ എന്താണ് തെറ്റെന്ന വിശദീകരണം മൊഴിയിൽ ഇല്ല.
ഇതോടെ കളക്ടറുടെ മൊഴി വീണ്ടുമെടുക്കുന്നത് അന്വേഷണസംഘം പരിഗണിച്ചേക്കും.

അതേസമയം കസ്റ്റഡിയിലെ ചോദ്യംചെയ്യലിൽ ബിനാമി ആരോപണം പി പി ദിവ്യ നിഷേധിച്ചു. പെട്രോൾ പമ്പിന് അംഗീകാരം ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് അവകാശപ്പെട്ട ടിവി പ്രശാന്തനുമായി മുൻ പരിചയമില്ലെന്നും മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!